ഓട്ടത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു
1531406
Sunday, March 9, 2025 8:15 AM IST
പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിൽ മണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
മുട്ടം പാലക്കോട് ജുമാ മസ്ജിദിന് സമീപത്തെ പി.വി. ഷബിറിന്റെ സ്കൂട്ടറാണ് കത്തി നശിച്ചത്. വാഹനത്തിൽ നിന്ന് അമിതമായി പുക ഉയരുന്നത് കണ്ട് സ്കൂട്ടർ നിർത്തി പരിശോധിക്കുന്പോഴേക്കും തീ പടരുകയായിരുന്നു. നാട്ടുകാർ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സ്കൂട്ടർ പൂർണമായും കത്തി നശിച്ചു.