ആനമതിൽ നിർമാണം വേഗത്തിലാക്കണം: ഇരിട്ടി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു
1531833
Tuesday, March 11, 2025 2:04 AM IST
ഇരിട്ടി: കെഎസ്കെടിയു, കര്‍ഷക സംഘം, ആദിവാസി ക്ഷേമ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇരിട്ടി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. ആറളം ഫാമിലെ മനുഷ്യരെ രക്ഷിക്കുക, ആന മതില് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുക, കരാറുകാരന്റെയും ഉദ്യോഗസ്ഥ മേധാവികളുടെയും കള്ളക്കളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധ സമരം. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ഉപരോധം ഉദ്ഘാടനം ചെയ്തു.
എകെഎസ് ജില്ലാ സെക്രട്ടറി കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ നേതാക്കളായ കെ. ശ്രീധരൻ, പി.പി. അശോകൻ, എൻ. അശോകൻ, ഇ.പി. രമേശൻ, കെ.കെ. ജനാർദനൻ, കോമള ലക്ഷ്മണൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, പഞ്ചായത്തംഗം മിനി ദിനേശൻ എന്നിവർ പ്രസംഗിച്ചു.