മണിക്കടവ് സെന്റ് തോമസ് യുപി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
1531830
Tuesday, March 11, 2025 2:04 AM IST
ഉളിക്കൽ: മണിക്കടവ് സെന്റ് തോമസ് യുപി സ്കൂളിന്റെ 68-ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകരായ ആനി ജോസഫ്, സിസ്റ്റർ എം.ടി. റോസമ്മ എന്നിവർക്കുള്ള യാത്രയയപ്പും നടന്നു. സജീവ് ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി വിശിഷ്ടാതിഥിയായിരുന്നു.
ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗിരീഷ് മോഹൻ മാഗസിൻ പ്രകാശനം ചെയ്തു. സ്കൂൾ മുഖ്യാഅധ്യാപിക മേരിക്കുട്ടി തോമസ്, ഒ.വി. ഷാജു, ഫാ. ജോസ്ബിൻ ഈറ്റയ്ക്കൽ, പഞ്ചായത്തംഗം ജാൻസി കുന്നേൽ, ജിയോ തെക്കേപ്പുറത്ത്, നിമിഷ ഷിന്റോ, ഷാജി വർഗീസ്, പി.എം. നീലകണ്ഠൻ, ജെയ്സ് കുര്യൻ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ മേഴ്സി വർഗീസ്, ആനി ജോസഫ്, സിസ്റ്റർ എം.ടി. റോസമ്മ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.