പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം
1532073
Wednesday, March 12, 2025 1:22 AM IST
പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടുത്തം. സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിന് തൊട്ടടുത്തായാണ് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ തീപടർന്നത്. ഇതേ സമയം രണ്ടാം പ്ലാറ്റ്ഫോമിലൂടെ കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസും വന്ദേഭാരത് ട്രെയിനും കടന്ന്പോയത് ജനങ്ങളിൽ പരിപ്രാന്തി പരത്തി.
റെയിൽവേ സ്റ്റേഷന് സമീപത്തായി പ്ലാസ്റ്റിക്മാലിന്യങ്ങളും ചപ്പ് ചവറുകളും ഉണങ്ങിയ പുൽമേടുകളും നിറഞ്ഞ പ്രദേശത്താണ് തീ ആദ്യം കണ്ടെത്തിയത്.
തീ പടർന്ന് ചൂടിലും കാറ്റിലും രണ്ടാം പ്ലാറ്റ്ഫോമിന് സമീപത്തെ പാർക്കിംഗിന് സമീപത്ത് തീ ആളി പടർന്നു. നാട്ടുകാരുടെ പയ്യന്നൂരിൽ നിന്നുള്ള ഫയർഫോഴ്സിന്റെയും മണിക്കൂറുകളുടെ പ്രവർത്തനഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റെയിൽവേ സ്റ്റേഷൻ പറമ്പിലും ട്രാക്കിന്റെ സമീപത്തായും വ്യാപകമായ രീതിയിൽ മാലിന്യം തള്ളുന്നതാണ് ഇത്തരത്തിലുള്ള തീപിടുത്തത്തിന് വഴിവെക്കുന്നത് എന്ന ആക്ഷേപവും ഉണ്ട്. ഇത്തരക്കാർക്കെ തീരെ കർശനനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.