കൈവിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി
1531490
Monday, March 10, 2025 12:53 AM IST
തളിപ്പറമ്പ്: ജോലിക്കിടയില്‍ കൈവിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേനാംഗങ്ങൾ മുറിച്ചുനീക്കി. ഏഴാംമൈലില്‍ പഴയ വീട് പൊളിക്കുന്നതിനിടയില്‍ കൂളിച്ചാലിലെ മാടാളന് അബ്ബാസിന്റെ (48) മോതിരമാണ് വിരലിൽ കുടുങ്ങിയത്. ജോലിക്കിടെ ചുറ്റിക കൊണ്ട് അടിക്കുന്നതിനിടെ അബദ്ധത്തിൽ അടി മോതിരത്തിലാകുകയായിരുന്നു.
ഇടിയുടെ ശക്തിയിൽ മോതിരം ചളുങ്ങകുയം വിരലിൽ അമരുകയായിരുന്നു. അടിയേറ്റ് വിരലിന് പരിക്കും സംഭവിച്ചു. വേദനയിൽ പുളഞ്ഞ അബ്ബാസിനെ ഉടൻ തളിപ്പറന്പ് അഗ്നിരക്ഷാ നിലയത്തിലെത്തിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ മോതിരം മുറിച്ചു നീക്കിയ ശേഷം അബ്ബാസ് ആശുപത്രിയിൽ ചികിത്സ തേടി. ഈ വര്‍ഷം വിരലില്‍ കുടുങ്ങിയ 15-ാമത്തെ മോതിരമാണ് തളിപ്പറമ്പ് അഗ്നിരക്ഷാ സേന മുറിച്ച് നല്‍കുന്നത്.