കണ്ണൂർ ബിഎംഎച്ചിൽ അത്യാധുനിക മൾട്ടി ഡിസിപ്ലിനറി ക്രിട്ടിക്കൽ യൂണിറ്റും അഡ്വാൻസ്ഡ് നെഫ്രോളജി ക്രിട്ടിക്കൽ കെയർ യൂണിറ്റും ഇന്ന് പ്രവർത്തനം തുടങ്ങും
1531821
Tuesday, March 11, 2025 2:04 AM IST
കണ്ണൂർ: കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അത്യാധുനിക മൾട്ടി ഡിസിപ്ലിനറി ക്രിട്ടിക്കൽ യൂണിറ്റും അഡ്വാൻസ്ഡ് നെഫ്രോളജി ക്രിട്ടിക്കൽ കെയർ യൂണിറ്റും ഇന്ന് പ്രവർത്തനം തുടങ്ങും.
രാവിലെ 9.30 ന് മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിക്കുമെന്ന് സിഇഒ നിരൂപ് മുണ്ടയാടനും ഡോ. മുഹമ്മദ് അബ്ദുൾ നാസറും പത്രസമ്മേളനത്തിൽ അറിയിച്ചു.
സങ്കീർണമായ മൾട്ടി സിസ്റ്റം ഓർഗൻ ഫെയിലർ ഉള്ള രോഗികൾക്ക് അത്യാധുനിക മൾട്ടി ഡിസിപ്ലിനറി ക്രിട്ടിക്കൽ കെയർ യൂണിറ്റ് സമഗ്രമായ പരിചരണം നൽകും. അക്യൂട്ട്, ക്രോണിക് കിഡ്നി രോഗങ്ങളുള്ള നൂതന നെഫ്രോ ക്രിറ്റിക്കൽ ഇടപെടലുകളിൽ അഡ്വാൻസ്ഡ് നെഫ്രോളജി ക്രിട്ടിക്കൽ കെയർ യൂണിറ്റ് പ്രത്യേക ശ്രദ്ധ നൽകും. വിശാലമായ പ്രകൃതി ദൃശ്യങ്ങളുടെ കാഴ്ചയടക്കം രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള സംവിധാനം.
ഐസിയുവിൽ ഇരിക്കുന്പോഴും കുടുംബ സാമിപ്യം, സംഗീത ചികിത്സ എന്നിവയും ഈ യൂണിറ്റ് വഴി ലഭ്യമാകുമെന്ന് ഇരുവരും പറഞ്ഞു. പത്രസമ്മേളനത്തിൽ ഡോക്ടർമാരായ മിഥുൻ രമേഷ്, ടി. ഷബിൻ കുമാർ, എ.കെ. റയീസ്, അലൻ തോമസ്, അതുൽ ഹരീന്ദ്രൻ എന്നിവരും പങ്കെടുത്തു.