നോർത്ത് മലബാർ എഡ്യുക്കേഷൻ സൊസൈറ്റി: കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് സിപിഎം
1532080
Wednesday, March 12, 2025 1:22 AM IST
ഇരിട്ടി : നോർത്ത് മലബാർ എഡ്യുക്കേഷൻ സൊസൈറ്റി ഭാരവാഹികൾക്കെതിരേ നടത്തുന്ന കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് സിപിഎം ഭാരവാഹികൾ അറിയിച്ചു. സംഭവം സിപിഎം ഏരിയ കമ്മിറ്റി ചർച്ച ചെയ്താണ്. പാർട്ടി ഘടകങ്ങൾ മുഖാന്തിരവും നേരിട്ടും 22 ലക്ഷം രൂപയുടെ ഷെയർ മാത്രമാണ് സമാഹരിച്ചത്.
അവർക്ക് ഷെയർ സർട്ടിഫിക്കറ്റ് നൽകിയിട്ടുമുണ്ട്. എഡ്യുക്കേർ അക്കാദമി എന്ന പാരലൽ കോളജാണ് ആദ്യ ഘട്ടത്തിൽ തുടങ്ങിയത്. നല്ല നിലയിൽ പ്രവർത്തിച്ചുവെങ്കിലും കോവിഡ് വന്നതിന് ശേഷം മറ്റ് കോളജുകളിലെ പോലെ കുട്ടികളുടെ എണ്ണം ഇവിടെയും കുറഞ്ഞിട്ടുണ്ട്. സർക്കാർ, എയിഡഡ് കോളജുകളിലും സെൽഫിനാൻസിംഗ് കോളജുകളിലും ആവശ്യത്തിന് കുട്ടികളെ കിട്ടാത്ത പൊതു സാഹചര്യം സൃഷ്ടിച്ച ആശങ്ക കൂടുതൽ വിപുലീകരണത്തിലേക്ക് പോകാൻ തടസമായിട്ടുണ്ടെന്നും അറിയിച്ചു.
സമാഹരിച്ച പണം ഉപയോഗിച്ചാണ് എഡ്യൂക്കേർ ആക്കാദമി ആരംഭിച്ചത് ഇരിട്ടി നേരമ്പോക്ക് റോഡിൽ 39 സെന്റ് സ്ഥലം സൊസൈറ്റിയുടെ കൈവശം ഉണ്ട്.
സിപിഎമ്മിനെയും സൊസൈറ്റി ഭാരവാഹികളെയും അപകീർത്തിപെടുത്താൻ ചില തല്പര കക്ഷികൾ നടത്തുന്ന നീക്കങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സിപിഎം ഇരിട്ടി ഏറിയാ സെക്രട്ടറി സക്കീർ ഹുസൈൻ പ്രസ്താവനയിൽ അറിയിച്ചു.