ക്രഷർ ഉത്പന്നങ്ങളുടെ വിലവർധന പിൻവലിക്കണമെന്ന്
1531825
Tuesday, March 11, 2025 2:04 AM IST
ശ്രീകണ്ഠപുരം: ക്രഷര്‍ ഉത്പന്നങ്ങളുടെ അന്യായ വില വര്‍ധന പിന്‍വലിക്കണമെന്ന് ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് സിഐടിയു ജില്ലാ സമ്മേളനം അവശ്യപ്പെട്ടു. തോന്നിയപോലെയുള്ള വില കൂട്ടുന്നത് അംഗീകരിക്കാനാകില്ലെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.കെ. രാജന് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എന്‍.വി. ചന്ദ്രബാബു, ജില്ലാ കമ്മിറ്റി അംഗം കെ. ജയരാജന്, പി. മാധവന്, എം.സി. ഹരിദാസന്, എം. ജയശീലൻ, കെ.പി. രാജന്, കെ. പവിത്രന്, ടി. അശോകന് എന്നിവർ പ്രസംഗിച്ചു. മുൻ ജില്ലാ പ്രസിഡന്റ് സി.കെ.പി. പദ്മനാഭനെ സംസ്ഥാന പ്രസിഡന്റ് ടി.കെ. രാജന് ആദരിച്ചു.
ഭാരവാഹികള്‍: എ. പ്രേമരാജന്‍-പ്രസിഡന്റ്, ടി. അശോകന്-സെക്രട്ടറി, യു. ലക്ഷ്മണന്, സന്തോഷ് കല്ല്യാട്, എന്‍.കെ. രാജന്, എം. സന്തോഷ്, എം. രാജന്-വൈസ് പ്രസിഡന്റുമാർ, കെ. പവിത്രന്, എം. മനോജ്, എം. ജയശീലന്‍, പി. ചന്ദ്രന്, കെ.ടി. ജോസഫ്-ജോയിന്റ് സെക്രട്ടറിമാർ, എന്‍. ദിനേശ് ബാബു-ട്രഷറര്‍.