സ്കൂൾ വാർഷികവും നവീകരിച്ച കെട്ടിടങ്ങളുടെ ആശീർവാദവും
1531492
Monday, March 10, 2025 12:53 AM IST
പൊട്ടംപ്ലാവ്: ഭാരതാംബിക യുപി സ്കൂളിന്റെ നാൽപ്പത്തൊമ്പതാമത് വാർഷികാഘോഷം നവീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെ ആശീർവാദകർമവും നടത്തി. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ വാർഷികാഘോഷ ഉദ്ഘാടനവും കെട്ടിടങ്ങളുടെ ആശീർവദവും നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് ആനചാരിൽ അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപിക ബീന മാത്യു ആമുഖ പ്രഭാഷണവും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോഷി കണ്ടത്തിൽ മുഖ്യ പ്രഭാഷണവും നടത്തി. മുൻ മുഖ്യാധ്യാപകൻ കെ.ജെ. മാത്യു, സ്കൂൾ സീനിയർ അസിസ്റ്റന്റ് എം.ജെ. ഷിൻസി, പിടിഎ പ്രസിഡന്റ് മനോജ് മൂക്കൻമാക്കൽ, ടിന്റു തോപ്പിൽ, സ്റ്റാഫ് സെക്രട്ടറി പി.വി. സിന്ധു, സ്കൂൾ ലീഡർ ലിയോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.