വർണപ്പകിട്ടോടെ വനിതാദിനാചരണം
1531396
Sunday, March 9, 2025 8:01 AM IST
കണ്ണൂർ: വനിതാദിനത്തോടനുബന്ധിച്ച് കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ കോർപറേഷൻ പരിധിയിലെ ആശ വർക്കർമാരെ ആദരിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.
തുല്യത പറയുമ്പോഴും മാതൃത്വം എന്ന സവിശേഷത വനിതകൾക്ക് മാത്രം ഉള്ള വിശേഷണമാണെന്നും സമത്വവും സംരക്ഷണവും ഉറപ്പ് വരുത്തേണ്ടതാണെന്നും മേയർ പറഞ്ഞു. എല്ലാവർക്കും വനിത ദിനത്തിൽ പ്രത്യേക ഉപഹാരം നൽകിയാണ് ആദരിച്ചത്.
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് വിമൻസ് വിംഗിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. ചെയർപേഴ്സൺ ഷൈൻ ബെനവൻ അധ്യക്ഷത വഹിച്ചു. ദേർ ഫോർ അയാം ഫൗണ്ടറും സിഇഒയുമായ ഡോ. ഫാത്തിമ നിലുഫർ ഷരീഫ് മുഖ്യാതിഥിയായിരുന്നു.
വിമൻസ് വിംഗ് കൺവീനർ നവ്യ സജു, ജോയിന്റ് കൺവീനർ നിഷ വിനോദ് എന്നിവർ പ്രസംഗിച്ചു. ചേംബർ ഓണററി സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ച, ഹനീഷ് കെ. വാണിയങ്കണ്ടി, വാസുദേവ് പൈ, സഞ്ജയ് ആറാട്ട്പൂവൻ എന്നിവർ പങ്കെടുത്തു.
ഫെസ്റ്റോയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സോഷ്യൽ സ്ട്രീറ്റ് നടത്തി. "സ്ത്രീപക്ഷ നവകേരളം-മാറണം സാമൂഹിക അവബോധം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ. വസന്ത മുഖ്യപ്രഭാഷണം നടത്തി.
ഇരിട്ടി: ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി വുമണ്‍സ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം ജബ്ബാര്‍കടവ് ഇക്കോ പാര്‍ക്കില്‍ പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഷാലു ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പായം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ വി. പ്രമീള മുഖ്യാതിഥിയായിരുന്നു.
പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ഇഗ്നോ കൗണ്‍സിലറുമായ ജോസി ജോസഫ് ക്ലാസ് നയിച്ചു. ഓയിസ്ക ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ബാബു ജോസഫ്, പ്രകാശ് പാര്‍വണം, വുമണ്‍സ് ചാപ്റ്റര്‍ സെക്രട്ടറി ഷിജോ ജോര്‍ജ്, ട്രഷറര്‍ സരിത പ്രകാശ്, ഇരിട്ടി സംഗീതസഭാ പ്രസിഡന്റ് മനോജ് അമ്മ, ജബ്ബാര്‍ക്കടവ് ഇക്കോപാര്‍ക്ക് സംരക്ഷണ സമിതി സെക്രട്ടറി ഷിതു കരിയാല്‍ എന്നിവര്‍ പ്രസംഗിച്ചു.
കേളകം: കേളകം വൈഎംസിഎ വനിത ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലുള്ള വനിതകളെ ആദരിച്ചു. കേളകം വൈഎംസിഎ ഹാളിൽ ഇരിട്ടി സബ് റീജണൽ വനിത ഫോറം ചെയർപേഴ്സൺ ജിമോൾ മനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലിസമ്മ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജോർജ് ആലീസ് ഇടയത്തുപാറ പ്രസംഗിച്ചു.
കൊളക്കാട്: സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്യാന്പയിൻ നടത്തി. കാന്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി നടത്തി. സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം ഫ്ലാഗ് ഓഫ് ചെയ്തു. റാലി കൊളക്കാട് ടൗണിൽ സമാപിച്ചു. ലഹരി വിരുദ്ധ കാന്പയിനിന്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് നിർവഹിച്ചു. മദർ പിടിഎ പ്രസിഡന്റ് ബിന്ദു പെരുമ്പള്ളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എക്സൈസ് സിവിൽ ഓഫീസർ പി.എസ്. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാധ്യാപകൻ എൻ.വി. മാത്യു, പിടിഎ പ്രസിഡന്റ് ജോഷി കുന്നത്തുശേരി, ഡ്രിൽ ഇൻസ്പെക്ടർ ഷിമി രയറോത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂണിറ്റ് പ്രസിഡന്റ് കെ.കെ. മനോജ്, സിനി മുകളേൽ എന്നിവർ പങ്കെടുത്തു.