പയ്യാന്പലത്ത് നിയന്ത്രണംവിട്ട കാർ പെട്ടിക്കട ഇടിച്ചുതകർത്തു
1531831
Tuesday, March 11, 2025 2:04 AM IST
കണ്ണൂർ: പയ്യാന്പലം ബീച്ചിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ പെട്ടിക്കട ഇടിച്ചുതകർത്തു. പെട്ടിക്കട പൂർണമായും തകർന്നു.
ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് അപകടം. പെട്ടിക്കട തകർത്ത കാർ റോഡിന്റെ എതിർവശത്തെ വൈദ്യുത തൂണിലിടിച്ച് നിൽകുകയായിരുന്നു. കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്.
കാറിലുണ്ടായിരുന്നവർ സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പയ്യാന്പലം പള്ളിയാംമൂല റോഡിലാണ് അപകടം നടന്നത്. പടന്നപ്പാലം സ്വദേശിയുടെ പെട്ടിക്കടയാണ് തകർന്നത്.
പയ്യാന്പലം മേഖലയിൽ രാത്രിയായാൽ വാഹനങ്ങൾ അമിതവേഗതയിൽ ഓടിക്കുന്നതും അപകടങ്ങൾ വിളിച്ചു വരുത്തുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.