മീത്തലെ പുന്നാട് യൂപി സ്കൂൾ 105-ാം വാർഷികാഘോഷം
1531480
Monday, March 10, 2025 12:53 AM IST
പുന്നാട്: മീത്തലെ പുന്നാട് യൂപി സ്കൂളിന്റെ 105-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി. രമേശൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത പ്രൊഫിഷ്യൻസി വിതരണവും എൻഡോവ്മെന്റ് വിതരണം ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ. സത്യനും നിർവഹിച്ചു.
ഇരിട്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് പൂർവവിദ്യാർഥികളായ പ്രതിഭകളെ അനുമോദിച്ചു. മുഖ്യാധ്യാപിക സി.കെ. അനിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാരായ എ.കെ. ഷൈജു, സമീർ പുന്നാട്, മദർ പിടിഎ പ്രസിഡന്റ് എ.കെ. സിന്ധു, കെ. രത്നാകരൻ, പി. ദക്ഷിൺ. രജീഷ്, പി.പി. സുരേഷ്, പി.പി. അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.