മാട്ടറ കാരിസ് യുപി സ്കൂൾ വാർഷികാഘോഷം
1532078
Wednesday, March 12, 2025 1:22 AM IST
ഉളിക്കൽ: മാട്ടറ കാരിസ് യുപി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്നു വിളവെടുത്ത ഫലങ്ങൾ കമുകിൻ പാളയിൽ നൽകിയാണ് വിശിഷ്ടാധികളെ സ്വീകരിച്ചത്. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഉളിക്കൽ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.വി. ഷാജു അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥികളുടെ പിന്തുണയോടെ തയാറാക്കിയ ചിൽഡ്രൻസ് പാർക്ക് കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിലും സ്കൂൾ വാർഷിക സപ്ലിമെന്റ് മുഖ്യാതിഥി സിനിമാ താരം ശിവദാസ് മട്ടന്നൂരും, ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത വാട്ടർ പ്യുരിഫയർ സ്കൂൾ മാനേജർ ഫാ. ജോർജ് ഇലവുംകുന്നേലും നവീകരിച്ച ക്ലാസ് മുറി ഇരിക്കൂർ ബിപിസി എം.കെ. ഉണ്ണികൃഷ്ണനും ,കെ.പി. പ്രിയേഷും ഉദ്ഘാടനം ചെയ്തു.
കെസിബി സി അധ്യാപക അവാർഡ് ജേതാവും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ മാത്യു ജോസഫ്, പഞ്ചായത്ത് അംഗം സരുൺ തോമസ്, പങ്കജാക്ഷൻ കുറ്റ്യാനിക്കൽ, വിജി റോയി , സി.വി. ശ്രീഷ , ആൽഫിൻ ജോസഫ് സിജോ, അഞ്ജന എന്നിവർ പ്രസംഗിച്ചു . പ്രധാനാധ്യാപിക ഇ.ജെ. തങ്കമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.