വന്യമൃഗാക്രമണം: കോൺഗ്രസ് ധർണ നടത്തി
1531401
Sunday, March 9, 2025 8:15 AM IST
ഇരിട്ടി: വന്യമൃഗാക്രമണത്തിൽ നിന്നും ജീവനുവേണ്ടി യാചിക്കുന്ന ആദിവാസികളോടും കർഷകരോടും സർക്കർ കാണിക്കുന്ന നിസംഗ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് കീഴപള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. വി.ടി. തോമസ്, ജോഷി പാലമറ്റം, സാജു യോമസ്, മനോജ് എം. കണ്ടത്തിൽ, അരവിന്ദൻ അക്കാനശേരി, കെ.ജെ. തോമസ്, പി.സി. സോണി, കെ.എൻ. സോമൻ, ഷിജി നടപറമ്പിൽ, ലില്ലി മുരിയംകരി, വത്സ ജോസ്, ജോർജ് ആലാംപള്ളി, മാർഗരറ്റ് വെട്ടിയാംകണ്ടം, ടി.എൻ. കുട്ടപ്പൻ, സി.സി. അലക്സ്, ജെയ്സൻ വേമ്പനി, സജി കൂറ്റനാൽ, ജിന ചന്ദ്രൻ, ബിബിൽസൺ, പി.എം. ജോസ് എന്നിവർ പ്രസംഗിച്ചു.