യുപി സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയിൽ
1531724
Monday, March 10, 2025 10:06 PM IST
കണ്ണൂർ: താളിക്കാവിന് സമീപം താമസ സ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ ബാലിയ ജില്ലയിലെ പിങ്ക്ബഡാഗാവ് സ്വദേശി ജിതേന്ദ്ര ചൗഹാനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം താമസ സ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.