മിൽ ഉടമ കുഴഞ്ഞുവീണു മരിച്ചു
1531725
Monday, March 10, 2025 10:06 PM IST
ചെമ്പേരി: ചെറിയ അരീക്കമലയിലെ ഓയിൽ മില്ല് ഉടമ കുഴഞ്ഞുവീണു മരിച്ചു. ഏരുവേശി പാലത്തിനു സമീപം താമസിക്കുന്ന കല്യാടൻ താഴേവീട്ടിൽ കെ.ടി. മനോജ് (45) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10 ഓടെ ചെറിയ അരീക്കമലയിലെ മില്ലിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ വ്യാപാരികൾ നാട്ടുകാരുടെ സഹായത്തോടെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് 11ന് പൂപ്പറമ്പ് പൊതുശ്മശാനത്തിൽ. ഭാര്യ: വിനീത. മക്കൾ: ആഗ്നേയ, ശിവന്യ (ഇരുവരും വിദ്യാർഥികൾ).