സ്കൂൾ വാർഷികവും യാത്രയയപ്പും
1531827
Tuesday, March 11, 2025 2:04 AM IST
രത്നഗിരി: സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപിക മേരി മാത്യുവിനുള്ള യാത്രയയപ്പ് സമ്മേളനവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ട് മുഖേന സ്കൂളിന് ലഭിച്ച ലാപ്ടോപ്പിന്റെ സ്വിച്ച്ഓൺ കർമവും അദ്ദേഹം നിർവഹിച്ചു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി വിദ്യാർഥികളുടെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. വാർഡ് മെംബർ ഏബ്രഹാം കാവനാടിയിൽ, സ്കൂളിലെ പ്രഥമ മുഖ്യാധ്യാപകൻ ടി.ഡി. ജോസഫ്, സിസ്റ്റർ ആൻസി, പിടിഎ പ്രസിഡന്റ് ജിയോ മാത്യു, വിദ്യാർഥി പ്രതിനിധി ജോർജിൻ, മിനി ഏബ്രഹാം, ടോബിൻ സണ്ണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥകൾ അവതരിപ്പിച്ച കലാസന്ധ്യയും അരങ്ങേറി.