തെങ്ങിൽനിന്നു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
1531726
Monday, March 10, 2025 10:06 PM IST
കല്യാശേരി: തെങ്ങിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചിറക്കുറ്റി വയലിലെ കോട്ടത്തിന് സമീപത്തെ മീത്തൽ പവിത്രനാണ് (57) മരിച്ചത്.
കീച്ചേരിക്ക് സമീപത്തെ പാറക്കടവിലെ പറന്പിൽ തേങ്ങ പറിക്കുന്നതിനിടെ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. മംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
പരേതരായ മീത്തൽ കണ്ണൻ-തുപ്പായി നാരായണി ദന്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ (താവം). മക്കൾ: മേഘ, വിനയ്. മരുമകൻ: ഷലിൻ (മട്ടന്നൂർ). സഹോദരങ്ങൾ: കമലാക്ഷി (മാങ്ങാട്), ദാമോദരൻ, രാധാകൃഷ്ണൻ, ഗീത (തളിയിൽ) പരേതനായ അംബുജാക്ഷൻ. സംസ്കാരം നടത്തി.