പ്രതിരോധ പരിശീലനം തുടങ്ങി
1532074
Wednesday, March 12, 2025 1:22 AM IST
എടത്തൊട്ടി: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജ്വാല 3.0 എന്ന പേരിൽ നടക്കുന്ന വനിതകൾക്കായുള്ള സ്വയം പ്രതിരോധ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം എടത്തൊട്ടി ഡീ പോള്‍ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്നു. കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാൾ ഉദ്ഘാടനം ചെയ്തു. പരിശീലനം ഇന്നും തുടരും.
കോളജ് പ്രിൻസിപ്പൽ റവ. ഡോ. പീറ്റർ ഊരോത്ത് അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്പി എം.പി. വിനോദ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. കോളജ് മാനേജർ ഫാ. ജോർജ് പൊട്ടയിൽ, പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദ്, മുഴക്കുന്ന് എസ്എച്ച് ഒ എ.വി. ദിനേശ്, ജനമൈത്രി പോലീസ് കണ്ണൂർ എഡിഎൻഒ കെ.പി. അനീഷ് , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ. ജെസി, ഉഷ ഇരിട്ടി തുടങ്ങിയവർ സംബന്ധിച്ചു.