വനിതാ ദിനാചരണം നടത്തി
1531491
Monday, March 10, 2025 12:53 AM IST
വായാട്ടുപറമ്പ്: കണ്ണൂർ റൂറൽ ജില്ല എസ്പിസി പ്രോജക്ടിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരേ അമ്മമാരോടൊപ്പം എന്ന മുദ്രാവാക്യമുയർത്തി വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റ്, നടുവിൽ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിൽ ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ സന്ദേശം, പ്രതിജ്ഞ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കരുവഞ്ചാൽ, ആലക്കോട്, കാർത്തികപുരം, ഉദയഗിരി എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിൻ നടത്തി. എസ്പിസിയോടൊപ്പം എൻസിസി, ജെആർസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, മറ്റു വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവരും പങ്കെടുത്തു.
കരുണാപുരം: ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി ജൂണിയർ ചേംബർ ഇന്റർനാഷണൽ കരുവഞ്ചാൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കരുണാപുരം കാരുണ്യഭവനിലെ സിസ്റ്ററുമാരെ ആദരിച്ചു.
കരുവഞ്ചാൽ ജെസിഐ പ്രസിഡന്റ് ടോണിസ് ജോർജ്, സെക്രട്ടറി ഫ്രഡ്ഡി, ട്രഷറര്‍ അഖിൽ, ഷാജു വൈദ്യർ എന്നിവർ പങ്കെടുത്തു. വൃദ്ധ സദനത്തിലേക്ക് ആവശ്യ വസ്തുക്കളും കൈമാറി.