സ്കൂളിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു
1531823
Tuesday, March 11, 2025 2:04 AM IST
ചപ്പാരപ്പടവ്: പടപ്പേങ്ങാട് ഗവ. എൽപി സ്കൂളിലെ നാലോളം ജനൽ ചില്ലുകളാണ് തകർന്നത്. തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ സ്കൂൾ തുറക്കാനായി അധികൃതരെത്തിയപ്പോഴാണ് ക്ലാസ് മുറിയിലെ നാലോളം ജനൽ ചില്ലുകളും ടോയ്ലറ്റ് വെന്റിലേഷനും തകർത്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രിയിലാണ് അക്രമം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം, സ്കൂളിൽ സിസിടിവി കാമറ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷവും സ്കൂളിന് നേരെ സാമാന അക്രമം ഉണ്ടായിരുന്നു.
അന്ന് അക്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായില്ല. മുഖ്യാധ്യാപികയുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് അന്വേഷണമാരംഭിച്ചു.