മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു
1514515
Sunday, February 16, 2025 1:20 AM IST
കൂത്തുപറമ്പ്: കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. നിർമലഗിരി കോളജിൽ പി. സന്തോഷ്കുമാർ എംപി ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ. സെബാസ്റ്റ്യൻ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ. അശോകൻ, രമേശൻ കുനിയിൽ എന്നിവർ പ്രസംഗിച്ചു. 42 സ്ഥാപനങ്ങളും 500 ലധികം ഉദ്യോഗാർഥികളും പങ്കെടുത്തു.