ട്രെയിനിൽ മരിച്ചനിലയിൽ
1514458
Saturday, February 15, 2025 10:14 PM IST
പഴയങ്ങാടി: ട്രെയിനിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ സാൻ നിക്കളാവൊ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൾ കരീം-സുബൈദ ദന്പതികളുടെ മകൻ ഒതയോത്ത് അൻവർ സാദത്തിനെ (48) യാണ് മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ രാവിലെ കണ്ണൂരിൽ എത്തിയ മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് ട്രെയിനിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് പോലീസും റെയിൽവേ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വിലാസം കണ്ടെടുക്കുകയും പഴയങ്ങാടി പോലീസിൽ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് മൂന്നിന് മാട്ടൂൽ ജറോം ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും. ഭാര്യ: സൈബുനിസ. മക്കൾ: സവാദ്, അൻസില, സാനിയ. സഹോദരങ്ങൾ: ശിഹാബ്, സാജിദ, റുക്സാന, റയീസ്.