പഞ്ചായത്ത് ഓഫീസ് ധർണ
1514259
Saturday, February 15, 2025 1:51 AM IST
ഇരിട്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി ആറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം പഞ്ചായത്ത് ഓഫീസിലേക്ക് ധർണ നടത്തി. വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കുക, ഹരിതകർമ സേന ആവശ്യമില്ലാത്ത കടകളെ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വ്യാപാരികൾ ധർണ നടത്തിയത്.
ആറളം പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നെത്തിയ വ്യാപാരികൾ പങ്കെടുത്ത ജാഥ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖല സെക്രട്ടറി മൂസ ആറളം ഉദ്ഘാടനം ചെയ്തു. കീഴ്പള്ളി യൂണിറ്റ് പ്രസിഡന്റ് സണ്ണി പുത്തൻപുര അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം റഷീദ് മുഖ്യപ്രഭാഷണം നടത്തി. ബാബു ജോസഫ് എടൂർ, സണ്ണി ചെടിക്കുളം, പി.ജെ. ഇമ്മാനുവൽ, പി.വി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
കൊട്ടിയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
യൂണിറ്റ് പ്രസിഡന്റ് എസ്.ജെ. തോമസ് ധർണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എ. ജയിംസ്, ട്രഷറർ ഇ.എം. മത്തായി, സെക്രട്ടറി സണ്ണി വഴക്കാമലയിൽ എന്നിവർ പ്രസംഗിച്ചു.