ഏലപ്പീടിക ഇനി ഹരിത ടൂറിസം കേന്ദ്രം
1514258
Saturday, February 15, 2025 1:51 AM IST
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയെ ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. മാലിന്യം മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഇവിടെ എത്തുന്ന സന്ദർശകർക്ക് പാഴ് വസ്തുക്കൾ വേർതിരിച്ച് നിക്ഷേപിക്കാൻ ബിന്നുകൾ, വൃത്തിയുള്ള ശുചിമുറികൾ, സൂചന-ബോധവത്കരണ ബോർഡുകൾ ഉൾപ്പെടെ ഒരുക്കിയാണ് ഹരിത ടൂറിസം കേന്ദ്രം ഹരിതമാക്കിയത്.
ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. ആലുവ അൽഅമീൻ കോളജ് പ്രഫ. ജിസ് തെരേസ "റെസ്പോൺസിബിൾ ടൂറിസം' എന്ന വിഷയത്തിൽ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ തോമസ് വടശേരി, ലിസമ്മ മംഗലത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ജിമ്മി ഏബ്രഹാം, ഷോജറ്റ് ചന്ദ്രൻകുന്നേൽ, പഞ്ചായത്ത് അസി. സെക്രട്ടറി ദീപുരാജ് എന്നിവർ പ്രസംഗിച്ചു.