ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം
1514248
Saturday, February 15, 2025 1:51 AM IST
ചെറുപുഴ: വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി പൂർത്തീകരണത്തിന് സംസ്ഥാന ബജറ്റിൽ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നടക്കുന്ന നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരിങ്ങോം-വയക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജൻ കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എം. രാഘവൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം ലിസി ഏലിയാസ്, പഞ്ചായത്തംഗങ്ങളായ പി. സുഗന്ധി, പുഷ്പ മോഹനൻ, ആർ. രാധാമണി, പിടിഎ പ്രസിഡന്റ് കെ.കെ.വി. സുധീർ ബാബു, കെ. പ്രഭാകരൻ, ടി.വി. കുഞ്ഞമ്പു നായർ, സി. പദ്മനാഭൻ, ടി.പി. മുസ്തഫ, കെ.ജി. സന്തോഷ്, പ്രിൻസിപ്പൽ ഇൻ ചാർജ് എ.കെ. റജീന, സ്റ്റാഫ് സെക്രട്ടറി ഇ.വി. പ്രമോദ്കുമാർ, സ്കൂൾ ചെയർപേഴ്സൺ ഗായത്രി മാധവ്, മുഖ്യാധ്യാപിക ടി.വി. പ്രീത എന്നിവർ പ്രസംഗിച്ചു.