ജൈവ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി
1514247
Saturday, February 15, 2025 1:51 AM IST
നെല്ലിക്കുറ്റി: ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ മികവ് പദ്ധതി സഹസ്യയുടെ ഭാഗമായി നടന്ന ജൈവ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഇരിക്കൂർ ഉപജില്ല നൂൺ മീൽ ഓഫീസർ പി.പി. രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ, പിടിഎ പ്രസിഡന്റ് ലൈസൻ മാവുങ്കൽ, എംപിടിഎ പ്രസിഡന്റ് ജൂണി ജൂബി, മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, പ്രസാദ് തോമസ്, ജുവൽ ജിനു എന്നിവർ പ്രസംഗിച്ചു.
ചെറിയഅരീക്കമല: സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ നൂൺ മീൽ ഓഫീസർ പി.പി. രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് പുതുമന അധ്യക്ഷത വഹിച്ചു. വഴുതിന, പച്ചമുളക്, വെണ്ട, തക്കാളി, ഇഞ്ചി, കോവക്ക, മുരിങ്ങക്ക, കോളിഫ്ലവർ, കാബേജ്, പയർ, നിത്യ വഴുതന തുടങ്ങിയ പച്ചക്കറികളും പതിനഞ്ചോളം ഇനം ഇലക്കറികളുമാണ് ആദ്യഘട്ടമായി വിളവെടുപ്പ് നടത്തിയത്.
സ്കൂളിലെ പിടിഎയുടെ നേതൃത്വത്തിലാണ് വളരെ വിപുലമായ രീതിയിൽ പച്ചക്കറിത്തോട്ടം ഒരുക്കിയിരുന്നത്. സ്കൂൾ മുഖ്യാധ്യാപിക ഷാന്റി തോമസ് പച്ചക്കറി തോട്ടത്തിന്റെ പരിപാലനം സംബന്ധിച്ച വിശദീകരണം നടത്തി. പിടിഎ പ്രസിഡന്റ് മാർട്ടിൻ ആനിത്തോട്ടത്തിൽ, മദർ പിടിഎ പ്രസിഡന്റ് മേരി കാവുംപുറത്ത് എന്നിവർ പ്രസംഗിച്ചു.