മടമ്പം പികെഎം കോളജിൽ മികവിന്റെ ആദരം സംഘടിപ്പിച്ചു
1514245
Saturday, February 15, 2025 1:51 AM IST
മടന്പം: പികെഎം കോളജ് ഓഫ് എഡ്യുക്കേഷനിൽ മികവിന്റെ ആദരം സംഘടിപ്പിച്ചു. അടുത്ത കാലങ്ങളിലായി മടമ്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷൻ കൈവരിച്ച നേട്ടങ്ങളിൽ അഭിനന്ദനങ്ങൾ അറിയിച്ച് കോളജ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ "ഗ്രാസിയസ്, എ ഗ്രാറ്റിറ്റ്യൂഡ് ഗാതറിംഗ്' നടന്നു.
നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് കരസ്ഥമാക്കിയതിനൊപ്പം കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രേം വർക്കിൽ ടീച്ചർ എഡ്യുക്കേഷൻ സ്ഥാപനങ്ങളിൽ മൂന്നാം റാങ്കും നേടുകയുണ്ടായി. കൂടാതെ യുനെസ്കോയുടെ ഗ്രീൻ എഡ്യുക്കേഷൻ പാർട്ണർഷിപ്പിൽ മെംബറാകുകയും ഹരിത കേരള മിഷന്റെ ഹരിതകലാലയമായി എ ഗ്രേഡും കരസ്ഥമാക്കി. ഏറ്റവും അടുത്തായി നാഷണൽ സയൻസ് ഡേയുടെ ഭാഗമായി നടന്ന മൂല്യനിർണയത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ രണ്ടാമത്തെ കലാലയമായി പികെഎം കോളജ് തെരഞ്ഞെടുക്കപ്പെടുകയും ഇതേ തുടർന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ കണ്ണൂർ ജില്ലാതല ദേശീയ ശാസ്ത്രദിന പരിപാടിയുടെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.
അനുമോദന ചടങ്ങ് കോളജ് മാനേജരും കോട്ടയം അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. പ്രോ മാനേജർ ഫാ. ജോയി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി ആമുഖ പ്രഭാഷണവും ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന മുഖ്യപ്രഭാഷണവും നടത്തി.
ചടങ്ങിൽ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും മാർ ജോസഫ് പണ്ടാരശേരിൽ ആദരിച്ചു. പിടിഎ പ്രസിഡന്റ് ടി.എം. ജോസഫ്, ടീച്ചിംഗ് സ്കൂൾ പ്രതിനിധിമാരായ കെ. ബിനോയ്, ശൈലജ, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് നിധിൻ നങ്ങോത്ത്, കോട്ടൂർവയൽ സെന്റ് തോമസ് എഎൽപി സ്കൂൾ മുഖ്യാധ്യാപകൻ കെ.യു. ബെന്നി, വിദ്യാർഥി പ്രതിനിധി അനീന ചാക്കോ, വൈസ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു, ഐക്യു എസി കോ-ഓർഡിനേറ്റർ ഡോ. വീണ അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.