കാട്ടുപന്നികൾ കമുകിൻ തൈകളും വാഴകളും നശിപ്പിച്ചു
1514243
Saturday, February 15, 2025 1:51 AM IST
ചെറുപുഴ: കാട്ടുപന്നികൾ കമുകിൻ തൈകളും വാഴകളും നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി കോഴിച്ചാലിലെ കൂനമ്പാറയിൽ ബിനുവിന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം വൻനാശമാണ് ഉണ്ടാക്കിയത്. പല തവണയായി കൃഷി ചെയ്ത 145 കമുകിൻ തൈകളും 160 ഓളം വാഴകളുമാണ് നശിപ്പിച്ചത്. കാക്കയംചാൽ പടത്തടത്തെ കോക്കാട്ടുമുണ്ടയിൽ ടൈറ്റസിന്റെ നിരവധി ഏത്തവാഴകളും കമുകിൻ തൈകളും കാട്ടുപന്നിക്കൂട്ടം കുത്തിമറിച്ചു.