ബജറ്റ് അവലോകനം നടത്തി
1513887
Friday, February 14, 2025 12:52 AM IST
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന ബജറ്റ് അവലോകനം നടത്തി. ചാർട്ടേർഡ് അക്കൗണ്ടന്റുമാരായ പി.ജെ. ജേക്കബ്, കെ.പി.മുഹമ്മദ് ഫൈസൽ, കില ഡയറക്ടറും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാറുമായിരുന്ന ഡോ. എ. അശോകൻ , എൻഎംസിസി ഇൻഡസ്ട്രി സർവീസ് ഡയറക്ടർ ഇൻ ചാർജ് കെ.വി. ദിവാകർ എന്നിവവർ ബജറ്റ് വിശകലനം നടത്തി.
ചേംബർ പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ മോഡറേറ്ററായിരുന്നു.ചേംബർ ഓണററി സെക്രട്ടറി സി.അനിൽ കുമാർ , വൈസ് പ്രസിഡന്റ് സച്ചൻ സൂര്യകാന്ത്, ഹനീഷ് കെ വാണിയങ്കണ്ടി , കെ.പി. രവീന്ദ്രൻ, ജയദേവൻ മാൽഗുഡി എന്നിവരും കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട്, മാങ്ങാട്ട്പറന്പ്, നീലേശ്വരം കാന്പസുകളിലെ എംബിഎ വിദ്യാർഥികൾ, കോളജ് ഓഫ് കൊമേഴ്സിലെ പിജി, ബിരുദ വിദ്യാർഥികൾ എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു.