നിർമലഗിരി കോളജിൽ ദേശീയ ചരിത്ര സെമിനാറിന് തുടക്കം
1513877
Friday, February 14, 2025 12:52 AM IST
കൂത്തുപറമ്പ്: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സോഷ്യൽ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് (ഐറിഷ് ) ഗവേഷണ സ്ഥാപനവും നിർമലഗിരി കോളജ് ചരിത്ര വിഭാഗവും ചേർന്ന് "പ്രാദേശിക ചരിത്ര രചനയിലെ ലിംഗപദവി പഠനം' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. കോളജ് ബർസർ റവ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. മാനേജർ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു.
ഐറിഷ് ഡയറക്ടർ ഡോ. ജോയ് വർക്കി, കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ. സെബാസ്റ്റ്യൻ, ഡോ.സുജമോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെംബർ ഡോ. മിനി സുകുമാർ,പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വുമൺ സ്റ്റഡീസ് വിഭാഗം പ്രഫ. മേഴ്സി ഗാങ്റ്റെ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (ഓട്ടോണമസ്), ചരിത്ര വിഭാഗം അസി. പ്രഫ. ഡോ. വി.ശ്രീവിദ്യ, കാലിക്കട്ട് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം അസി പ്രഫ. ഡോ. അഷിത, ഗവ. ബ്രണ്ണൻ കോളജ് ചരിത്ര വിഭാഗം അസോ. പ്രഫ. ഡോ.സി.കെ. ഉഷ, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകാല ചരിത്രവിഭാഗം അസി. പ്രഫ. ഡോ.എൽ.ജി. ശ്രീജ, മാടായി കോളേജ് ചരിത്ര വിഭാഗം അസി. പ്രഫ. ഡോ. എം.ബിജിന, നിർമലഗിരി കോളജ് ചരിത്രവിഭാഗം വകുപ്പ് മേധാവി സിസ്റ്റർ ഡോ. ഒ.എസ്. മഞ്ജു എന്നിവർ വിവിധ വിഷയങ്ങളിൽ ചരിത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാർ ഇന്ന് സമാപിക്കും.