കാർ മതിലിലും കലുങ്കിലുമിടിച്ച് അപകടം
1513876
Friday, February 14, 2025 12:52 AM IST
മട്ടന്നൂർ: പത്തൊൻമ്പതാം മൈലിൽ കാർ നിയന്ത്രണം വീട്ടുമതിലിലും കലുങ്കിലും ഇടിച്ച് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
ഇരിട്ടി ഭാഗത്തു നിന്നു മട്ടന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടു റോഡരികിലെ മതിലിലും കലുങ്കിലും ഇടിച്ചായിരുന്നു അപകടം. പരിക്കേറ്റ കാർ ഡ്രൈവർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.