വ്യാപാരികൾ ചെറുപുഴ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
1513874
Friday, February 14, 2025 12:52 AM IST
ചെറുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെട്ടിട വാടകയുടെ മേലുള്ള ജിഎസ്ടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി 18ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായാണ് മാർച്ചും ധർണയും നടത്തിയത്.
വ്യാപാരഭവൻ പരിസരത്ത് നിന്നുമാണ് മാർച്ച് ആരംഭിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജെ. സെബാസ്റ്റ്യൻ ധർണ ഉദ്ഘാടനം ചെയ്തു. റോയി ജോസ് അധ്യക്ഷത വഹിച്ചു. റോയി ജോസഫ്, ജോളി കണ്ടാവനം, വിൽസൻ ഇടക്കര, ജോയിസ് തോമസ്, എ.ടി.വി. രാജേഷ്, എൻ.എം. കുഞ്ഞുമൊയ്തീൻ, ടി. ബാലകൃഷ്ണൻ, തങ്കച്ചൻ പൂക്കളം എന്നിവർ പ്രസംഗിച്ചു.