ദീപിക ദിനപ്പത്രം തയാറാക്കി ഒന്നാംക്ലാസ് വിദ്യാർഥികൾ
1513873
Friday, February 14, 2025 12:52 AM IST
കുടിയാന്മല: ഫാത്തിമ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികൾ "തുമ്പിവിമാനങ്ങൾ' എന്ന പാഠഭാഗത്തിന്റെ പഠനവുമായി ബന്ധപ്പെട്ട് പത്രവാർത്തകൾ വായിക്കാനും എഴുതാനുമുള്ള പ്രവർത്തനങ്ങൾ നടത്തി.
ദീപിക പത്രത്തിലെ ചില പ്രധാന വാർത്തകളുടെ തലക്കെട്ടുകൾ അടക്കം മുറിച്ചെടുത്ത് ചാർട്ട് പേപ്പറിൽ ഒട്ടിച്ച് കൊളാഷ് മാതൃകയിൽ സ്വന്തമായി തയാറാക്കിയ "ദീപിക' ദിനപ്പത്രം മോഡൽ സ്കൂളിൽ പ്രദർശിപ്പിച്ചു.
ദീപിക നമ്മുടെഭാഷ പദ്ധതിയുടെ ഭാഗമായി എല്ലാ ദിവസവും സ്കൂളിലെത്തുന്ന ദീപിക ദിനപ്പത്രം ആനുകാലിക വിഷയങ്ങളിലും പൊതുവിജ്ഞാനങ്ങളിലും അറിവ് നേടാൻ വിദ്യാർഥികൾ പ്രയോജനപ്പെടുത്തുന്നുണ്ട്. സ്കൂൾ മുഖ്യാധ്യാപിക ലൈല, അധ്യാപകരായ ഹണി, നീനു എന്നിവർ വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.