എസ്പിസി ജില്ലാതല സഹവാസ ക്യാമ്പ്
1513872
Friday, February 14, 2025 12:52 AM IST
ഇരിക്കൂർ: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ (എസ്പിസി) ജില്ലാതല പഞ്ചദിന സഹവാസ ക്യാമ്പ് ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
റൂറൽ എസ്പി അനൂജ് പാലിവാൾ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്പി എം.പി.വിനോദ് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമ മുഖ്യാതിഥിയായിരുന്നു. ഡിവൈഎസ്പി ധനഞ്ജയബാബു, രാജേഷ് അയോടൻ, എൻ.കെ.സുലേഖ, സി.റീന, വി.സി.ശൈലജ, സഹീദ് കീത്തേടത്ത്, എം.പി.ജലീൽ, കെ.പി.സുനിൽ കുമാർ , സി.എം.ജയദേവൻ, വി.വി.സുനേഷ്, മിനി നമ്പ്യാർ, കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ നേടിയ അഡീഷണൽ എസ്പി എം.പി.വിനോദിനെ ആദരിച്ചു. കണ്ണൂർ റൂറൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുനൂറിലധികം കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.