യുഡിഎഫ് കുറ്റവിചാരണ സദസ് നടത്തി
1513868
Friday, February 14, 2025 12:52 AM IST
ചെറുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരേയും ചെറുപുഴ പഞ്ചായത്ത് വികസന പ്രവർത്തനങ്ങളിൽ കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിനെതിരേയും യുഡിഎഫ് ചെറുപുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴയിൽ കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു. കുറ്റവിചാരണ സദസ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്തു.
ചെറുപുഴ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറി ഷബീർ എടയന്നൂർ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് വി. കൃഷ്ണൻ മാസ്റ്റർ, ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ, ജോസഫ് മുള്ളൻമട, കെ.കെ. സുരേഷ് കുമാർ, തങ്കച്ചൻ കാവാലം, ഷാജഹാൻ പ്ലാക്കൽ, എം. ഉമ്മർ, നവനീത് നാരായണൻ എന്നിവർ പ്രസംഗിച്ചു.