സ്കൂൾ വാർഷികാഘോഷം
1513607
Thursday, February 13, 2025 1:16 AM IST
ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ
ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ വാർഷികാഘോഷവും മെറിറ്റ് ഡേയും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എഴുത്തുകാരനും പ്രഭാഷകനുമായ പ്രാപ്പൊയിൽ നാരായണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. അസി. മാനേജർ ഫാ. ജയിംസ് അട്ടാറയ്ക്കൽ, മുഖ്യാധ്യാപകൻ ജസ്റ്റിൻ മാത്യു, പിടിഎ പ്രസിഡന്റ് കെ.എ. സജി, ചെറുപുഴ സെന്റ്മേരീസ് ഫൊറോന പള്ളി കോ-ഓർഡിനേറ്റർ ബിനോയി സോപാനം, സീനിയർ അസിസ്റ്റന്റ് സി.സി. ജേക്കബ്, മദർ പിടിഎ പ്രസിഡന്റ് ലളിത സുരേന്ദ്രൻ, സ്കൂൾ ചെയർ പേഴ്സൺ ദേവാംഗന വിനോദ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യുപി സ്കൂൾ
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യുപി സ്കൂൾ 71 മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപാടവിൽ ഉദ്ഘാടനം ചെയ്തു.
നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് തെങ്ങുംപള്ളിൽ, മുഖ്യാധ്യാപകൻ ബെന്നി മാത്യു, സീനിയർ അസിസ്റ്റന്റ് മോളി ജോസഫ്, പഞ്ചായത്ത് അംഗം സാലി ജോഷി പുല്ലംകുന്നേൽ, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജിസ് കരിങ്ങാലിക്കാട്ടിൽ, പിടിഎ പ്രസിഡന്റ് വിജയകുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സജി ജോർജ്, സ്റ്റാഫ് പ്രതിനിധി ബിജു ടി. തോമസ്, മദർ പിടിഎ പ്രസിഡന്റ് അശ്വതി രാജീവ്, സ്കൂൾ ലീഡർ ദേവദത്ത് എന്നിവർ പ്രസംഗിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന യുപി സ്കൂൾ അധ്യാപിക ഡെയ്സമ്മ ഫിലിപ്പ്, ഹൈസ്കൂൾ മുഖ്യാധ്യാപിക സോഫിയ ചെറിയാൻ, ഹൈസ്കൂൾ അധ്യാപിക സിസ്റ്റർ ബെറ്റി തോമസ്, എന്നിവരെ കോർപ്പറേറ്റ് മാനേജർ മെമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ്പുകളും മെമെന്റോകളും വിതരണം ചെയ്തു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് പ്രതിനിധി ഫാ. റിമൽ സി. ആന്റണി നന്ദി പറഞ്ഞു.
ചന്ദനക്കാംപാറ ചെറുപുഷ്പ എൽപി സ്കൂൾ
ചന്ദനക്കാംപാറ: ചെറുപുഷ്പ എൽപി സ്കൂളിൽ അറുപത്തെട്ടാം വാർഷികാഘോഷവും വിരമിക്കുന്ന മുഖ്യാധ്യാപകൻ തോമസ് മാത്യുവിനുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ് മോഹൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോസഫ് ചാത്തനാട്ട് ആമുഖപ്രഭാഷണം നടത്തി.
പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന സ്കൂൾ മാനേജർ ഫാ.ജോസഫ് ചാത്തനാട്ടിനെ മൊമെന്റോ നൽകി ആദരിച്ചു. പയ്യാവൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോണി, വാർഡ് മെംബർ സിന്ധു ബെന്നി, യുപി സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു, പിടിഎ പ്രസിഡന്റ് ഷിജു ചിറമാട്ടേൽ, മദർ പിടിഎ പ്രസിഡന്റ്ആശ കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി ബിസ്മി ബേബി, മഞ്ജു ജോസഫ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് പി.എ.റെജീന എന്നിവർ പ്രസംഗിച്ചു.