ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1513606
Thursday, February 13, 2025 1:16 AM IST
പൊടിക്കളം: കേരള ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ശ്രീകണ്ഠപുരം എ ആൻഡ് ഡി ഗ്യാസ് ഏജൻസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണ ക്ലാസ് നടത്തി.
നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന വീട്ടുപകരണളുടെ സുരക്ഷിതമായ ഉപയോഗം, റെസ്ക്യൂ ഓപ്പറേഷൻ, അഗ്നിബാധ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെ സംബന്ധിച്ചുള്ള അവബോധം വിദ്യാർഥികളിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.
സ്കൂൾ മാനേജൻ ബ്രദർ ജോണി വെട്ടംതടത്തിൽ ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.വി.ഗിരീഷ്, പി.നിമേഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ.റെജി സ്കറിയ, വൈസ് പ്രിൻസിപ്പൽ പി.പി.പ്രദ്യുമ്നൻ എന്നിവർ പ്രസംഗിച്ചു.