സ്കൂൾ സ്ഥലം കൈയേറ്റം: ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു
1513605
Thursday, February 13, 2025 1:16 AM IST
പയ്യാവൂർ: ഗവ.യുപി സ്കൂളിന് സ്വന്തമായുള്ള 205 സെന്റ് സർക്കാർ ഭൂമി സമീപവാസികൾ കൈയേറി സ്കൂൾ പ്രവർത്തനം തടസപ്പെടുത്തുന്നതിൽ സ്കൂൾ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു.പയ്യാവൂർ എൻഎസ്എസ് മിനി ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ യോഗം പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. എസ്എംസി ചെയർമാൻ പി.വി.അനീഷ് ആമുഖ പ്രഭാഷണം നടത്തി.
കെ.ടി.അനിൽകുമാർ, എം.സി.നാരായണൻ, സാജു ജയിംസ് തേക്കിൻകാട്ടിൽ, എ.നാരായണൻ, പ്രീബ ശിവദാസ്, മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു.