എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടത്തി
1513603
Thursday, February 13, 2025 1:16 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പത്താമത് ബാച്ച് പാസിംഗ് ഔട്ട് പരേഡ് നടത്തി. കണ്ണൂർ റൂറൽ അഡീഷണൽ എസ്പി എം.പി. വിനോദ് സല്യൂട്ട് സ്വീകരിച്ചു. എസ്പിസി കണ്ണൂർ റൂറൽ എഡിഎൻ ഒ.കെ.പ്രസാദ്, സ്കൂൾ പ്രിൻസിപ്പൽ സജി ജോർജ്, മുഖ്യാധ്യാപിക കെ.സോഫിയ ചെറിയാൻ, സ്കൂൾ മാനേജർ ഫാ. തോമസ് തെങ്ങുംപള്ളിയിൽ, പിടിഎ പ്രസിഡന്റ് സുനിൽ കീഴാരം, വാർഡ് മെമ്പർ സാലി ജോഷി, ആലക്കോട് എസ്ഐ കെ.എം.ഷാജി എന്നിവർ പ്രസംഗിച്ചു.
വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യുപി സ്കൂൾ മുഖ്യാധ്യാപകൻ ബെന്നി പുത്തൻനടയിൽ, അസി. മാനേജർ ഫാ.ജിസ് കരിങ്ങാലിക്കാട്ടിൽ , മദർ പിടിഎ പ്രസിഡന്റ് ലിബി വിനോ എന്നിവർ പങ്കെടുത്തു. അധ്യാപകരായ ബിബിൻ മാത്യു, സോണിയ ജോസഫ് എന്നിവരാണ് എസ്പിസി സിപിഒ മാരുടെ ചുമതല വഹിക്കുന്നത്. ആലക്കോട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പവൻ രാജ് ആണ് കേഡറ്റുകൾക്ക് പരിശീലനം നൽകുന്നത്.