പ്രതിഷേധ പ്രകടനം നടത്തി
1513594
Thursday, February 13, 2025 1:15 AM IST
കണ്ണൂർ: പൊതു സ്ഥലംമാറ്റം ബാധകമല്ലാത്ത ഓഫീസ് അറ്റൻഡന്റ് വിഭാഗക്കാരുൾപ്പടെയുള്ള ജീവനക്കാരെനിർബന്ധിതമായി താലൂക്ക് വിട്ട് വിദൂരങ്ങളിലേക്ക് മാറ്റുന്നതിന് ഇടയാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ കളക്ടറേറ്റിനു മുന്നിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സർക്കാരും സർവീസ് സംഘടനകളും നടത്തിയ ചർച്ചയ്ക്കു വിരുദ്ധമായ രീതിയിലാണ് ഇപ്പോൾ സ്ഥലം മാറ്റം നടത്തുന്നതെന്നാരോപിച്ചാണ് പ്രകടവും പ്രതിഷേധ യോഗവും ചേർന്നത്.
കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് നടന്ന പ്രകടനത്തിന് യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എം. സുഷമ , ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ, പ്രസിഡന്റ് പി.പി. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു. പയ്യന്നൂരിൽ വി.പി.രജനിഷ്, പി.വി. മനോജ്, തളിപ്പറമ്പിൽ ടി.സി. ഹാരിസ്, ടി.സന്തോഷ്കുമാർ, ഇരിട്ടിയിൽ പി.എ. ലനീഷ്, കെ.രതീശൻ, വി.സൂരജ് തലശേരിയിൽ ജയരാജൻ കാരായി, പി.ജിതേഷ് എന്നിവർ പ്രസംഗിച്ചു.