കുട്ടികളിൽ ശുചിത്വ ബോധവത്കരണം: ചിത്ര പ്രദർശനം നടത്തി
1513593
Thursday, February 13, 2025 1:15 AM IST
ഇരിട്ടി: കുട്ടികളിൽ ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ പുന്നാട് എൽപി സ്കൂളിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.
കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ടി.വി. ശ്രീജ, പി. രഘു, സ്കൂൾ പ്രധാന അധ്യാപിക ജയ, നഗരസഭ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ശ്രേയ, സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സ്ക്കുളുകളിലെ വിദ്യാർഥികൾ ശുചിത്വവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.