പയ്യന്നൂരിൽ സൂപ്പർ മാർക്കറ്റിൽ കവർച്ച
1513590
Thursday, February 13, 2025 1:15 AM IST
പയ്യന്നൂർ: പയ്യന്നൂർ കൊറ്റി റെയിൽവേ സ്റ്റേഷൻ റോഡിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച. തൃക്കരിപ്പൂർ സ്വദേശി വി.പി.എം. നിസാമുദീന്റെ ഉടമസ്ഥതയിലുള്ള ഫാൻസ് സൂപ്പർ മാർക്കറ്റിലാണ് രണ്ടംഗ സംഘം കവർച്ച നടത്തിയത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് കവർച്ച നടത്തിയത്. മുൻഭാഗത്തെ ഗ്രിൽ സ് മുറിച്ചശേഷം ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ കടയിൽ കയറിയത്. രണ്ടു കൗണ്ടറുകളിലായി ഉണ്ടായിരുന്ന 30 ,000 രൂപ കവർന്നു.
പാന്റസും ഷർട്ടുമിട്ട് മുടി നീട്ടി വളർത്തിയ ആൾ കൗണ്ടറിൽ നിന്ന് പണമെടുക്കുന്നതിന്റെ ദൃശ്യം നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഘത്തിൽ രണ്ടു പേരുണ്ടായിരുന്നതായും പത്ത് മിനിറ്റിനുള്ളിലാണ് രണ്ടു കൗണ്ടറുകളിൽ നിന്ന് പണമപഹരിച്ചതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സമീപത്തെ ഷോപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പുലർച്ചെ ഒന്നേകാൽ വരെ അവിടെ ആളുകളുണ്ടായിരുന്നു. അവർ പോകുന്നത് വരെ കാത്തിരുന്ന ശേഷം സംഘം കവർച്ച നടത്തുകയായിയിരുന്നുവെന്നാണ് നിഗമനം. പയ്യന്നൂർ പോലീസ് അന്വേഷണമാരംഭിച്ചു.