ശുഹൈബ് അനുസ്മരണം
1513589
Thursday, February 13, 2025 1:15 AM IST
മട്ടന്നൂർ: ശുഹൈബ് എടയന്നൂരിന്റെ ഏഴാമത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി എടയന്നൂർ ശുഹൈബ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി, അനു താജ്, മുഹമ്മദ് പാറയിൽ, വി.ആർ. ഭാസ്കരൻ, വിജിൽ മോഹൻ, സുരേഷ് മാവില ഫസൽ എടയന്നൂർ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സെക്രട്ടറി രാഹുൽ വെച്ചിലോട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജിതിൻ കൊളപ്പ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷൻ ഫർസീൻ മജീദ് മുഖ്യപ്രഭാഷണം നടത്തി.