ആർആർടി ഓഫീസിലേക്ക് സിപിഐ മാർച്ച് നടത്തി
1513588
Thursday, February 13, 2025 1:15 AM IST
ഇരിട്ടി: സിപിഐ ആറള ഫാം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ ആർആർടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിൽ നിന്നു താമസക്കാരെ സംരക്ഷിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുക, കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുക, ആനപ്രതിരോധ മതിൽ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സിപിഐ ലോക്കൽ കമ്മിറ്റി അംഗം കെ.ബി. ഉത്തമൻ അധ്യക്ഷത വഹിച്ചു.
കെ.ടി. ജോസ്, പായം ബാബുരാജ്, സന്തോഷ് പാലക്കൽ, ഇ.സി. രാജു, പി.കെ. കരുണാകരൻ തുടങ്ങിയവർപ്രസംഗിച്ചു.