പനി ബാധിച്ച് മരിച്ചു
1513531
Wednesday, February 12, 2025 10:27 PM IST
കരുവഞ്ചാൽ: ഏഴുവയസുകാരി പനി ബാധിച്ച് മരിച്ചു. വെള്ളാട് പാത്തന്‍പാറയിലെ കോളേക്കുന്നില്‍ വീട്ടില്‍ സാജു-നിമ്മി ദമ്പതികളുടെ മകള്‍ മരീറ്റ സാജുവാണ് മരിച്ചത്. ആലക്കോട് നിര്‍മല സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച സ്കൂളില്‍ പോയി വന്ന കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരുവഞ്ചാലിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും രാത്രി 8.30 ഓടെ മരിക്കുകയായിരുന്നു. രണ്ടു ദിവസമായി പനിയുണ്ടായിരുന്ന കുട്ടിക്ക് രോഗം ഭേദപ്പെട്ടിരുന്നു. സഹോദരങ്ങള്‍: ആല്‍ബര്‍ട്ട്, ബ്രസീറ്റ.