കിണറ്റിൽ മരിച്ച നിലയിൽ
1513530
Wednesday, February 12, 2025 10:27 PM IST
കണ്ണൂർ: വയോധികനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തയ്യിൽ സ്വദേശി മിഹാസ് ഹൗസിൽ മൊയ്തീനെയാണ് (79) ഇന്നലെ രാവിലെ ഏഴോടെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ വീട്ടുകാർ നോക്കിയപ്പോൾ കിടപ്പുമുറിയിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടത്. വിവരം അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.