നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട വാഹനത്തിനു പിന്നിലിടിച്ചു
1513524
Wednesday, February 12, 2025 7:56 AM IST
ഇരിട്ടി: ഇരിട്ടി ടൗണിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട വാഹനത്തിന്റെ പിന്നിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി ഏഴോടെ ഇരിട്ടി മേലെ സ്റ്റാൻഡിലെ നേരംപോക്ക് കവലയക്ക് സമീപമായിരുന്നു അപകടം. മാടത്തിൽ സ്വദേശി സഞ്ചരിച്ച കാർ ഇരിട്ടി നഗരസഭ മുൻ ചെയർമാൻ പി.പി. അശോകൻ സഞ്ചരിച്ച നിർത്തിയിട്ട കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.