ശുഹൈബ് ഛായാചിത്ര ജാഥ നടത്തി
1513523
Wednesday, February 12, 2025 7:56 AM IST
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഹൈബ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഛായാചിത്ര ജാഥ നടത്തി. എടയന്നൂരിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ജാഥ ക്യാപ്റ്റൻമാരായ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റിൻസ് മാനുവൽ, സുധീഷ് വെള്ളച്ചാൽ എന്നിവർക്ക് ഛായാചിത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
ഫർസിൻ മജീദ് അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ രാജീവൻ എളയാവൂർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വി.പി. അബ്ദുൽ റഷീദ്, രാഹുൽ വെച്ചിയോട്ട്, റോബർട്ട് വെള്ളാംവള്ളി, വിജിത്ത് നീലാഞ്ചേരി, നിധിൻ കോമത്ത്, സുരേഷ് മാവില, വി.ആർ. ഭാസ്കരൻ, ടി.വി. രവീന്ദ്രൻ, പ്രിനിൽ മതുക്കോത്ത്, സൗമ്യ, മിഥുൻ മാറോളി , എം.രാഹുൽ, ജിതിൻ കൊളപ്പ, പി.രാഹുൽ, അമൽ, പ്രിൻസ് എന്നിവർ പ്രസംഗിച്ചു.