വിളവെടുപ്പ് ഉത്സവം നടത്തി
1513522
Wednesday, February 12, 2025 7:56 AM IST
ഉളിക്കൽ: കേരള കോൺഗ്രസ്-എം ഉളിക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അമരവയൽ പാടശേഖരത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം കേരള കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജെയ്സൺ ജീരകശേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ കുമ്പുക്കൽ, ടി.എൽ. ആന്റണി, ജോളി പുതുശേരി, ബിജു സൈമൺ, സി.എസ്. രാജൻ, ജോണി കോവിലകം, ബെന്നി പള്ളിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. തരിശായി കിടക്കുന്ന വയലുകൾ കൃഷിയോഗ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി കേരള കോൺഗ്രസ്- എം ഉളിക്കൽ മണ്ഡലം കമ്മിറ്റിയാണ് ഇത്തരമൊരു കൃഷിക്ക് നേതൃത്വം നൽകിയത്. കൊയ്ത്തു തൊഴിലാളികളോടൊപ്പം ഇമ്മാനുവൽ ഉളിക്കലിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ മണ്ഡലം നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.